‘ മ്ലേച്ഛമായിപ്പോയി’, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ടി പദ്മനാഭൻ

single-img
10 March 2024

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ബിജെപിയിൽ ചേർന്ന പദ്മജ വേണുഗോപാലിനെതിരെ നടത്തിയ പദ പ്രയോഗത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രശസ്ത സാഹിത്യകാരൻ ടി പദ്മനാഭൻ.

രാഹുൽ മാങ്കൂട്ടത്തിൽ പദ്മജയെ കുറിച്ച് പറഞ്ഞത് മ്ലേച്ഛമായിപ്പോയി എന്നാണ് പദ്മനാഭൻ പറഞ്ഞത്. പൊതുപ്രവർത്തകർ ഭാഷ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യൂത്ത് കോൺഗ്രസുകാർ ശകാരിച്ചാലും താനിത് പറയുമെന്നും പദ്മനാഭൻ വ്യക്തമാക്കി.

അതേസമയം ,തന്തക്ക് പിറന്ന മകളോ തന്തയെ കൊന്ന സന്താനമോ? പത്മജയെ വിശേഷിപ്പിക്കേണ്ടത് എങ്ങനെയാണെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചത്. മുൻപ് പത്മജ പറഞ്ഞത് താൻ തന്തക്ക് പിറന്ന മകൾ ആണ് എന്നാണ്. കെ. കരുണാകരൻ എന്ത് പാതകമാണ് പത്മജയോട് ചെയ്‌തത്. കരുണാകരന്‍റെ പാരമ്പര്യം പത്മജ ഇനി എവിടെയെങ്കിലും ഉപയോഗിച്ചാൽ പത്മജയെ യൂത്ത് കോൺഗ്രസ് തെരുവിൽ തടയുമെന്നും പിതൃ ഘാതക എന്നായിരിക്കും പത്മജയെ ചരിത്രം അടയാളപ്പെടുത്തുകയെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞിരുന്നു.