രണ്ട് മന്ത്രിമാർ പണം വാങ്ങി; മാസപ്പടി കേസ് അട്ടിമറിക്കാൻ യുഡിഎഫ് ശ്രമിക്കുന്നു: കെ സുരേന്ദ്രൻ

single-img
5 June 2026

മാസപ്പടിയിലെ കേസന്വേഷണം സുഗമമായി നടക്കണമെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. കേസ് അട്ടിമറിക്കാന്‍ യുഡിഎഫ് ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സതീശന്‍ സര്‍ക്കാരിലെ രണ്ട് മന്ത്രിമാര്‍ കരിമണൽ കമ്പനിയുടെ പണം കൈപ്പറ്റിയവരാണ് അതിനാല്‍ കേരള സർക്കാർ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാണ് സുരേന്ദ്രൻ ആരോപിക്കുന്നത്.

കോടിക്കണക്കിന് രൂപയാണ് യുഡിഎഫ് സർക്കാരിലെ രണ്ടു മന്ത്രിമാർക്ക് ലഭിച്ചതെന്ന വിവരമാണ് പുറത്തുവന്നത് കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം. സംസ്ഥാന പോലീസ് ഈ കേസ് ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.