സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് സെക്രട്ടേറിയറ്റ് വളഞ്ഞ് പ്രതിഷേധിക്കാന്‍ യുഡിഎഫ് തീരുമാനം

single-img
22 March 2023

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് സെക്രട്ടേറിയറ്റ് വളഞ്ഞ് പ്രതിഷേധിക്കാന്‍ യുഡിഎഫ് തീരുമാനം. മെയ് മാസം രണ്ടാം വാരം സെക്രട്ടേറിയറ്റ് വളഞ്ഞ് സമരം ചെയ്യാന്‍ ഇന്ന് ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ തീരുമാനമായി. ഇതോടനുബന്ധിച്ച് എല്ലാ മാസവും യുഡിഎഫ് നേതാക്കളുടെ യോഗം ചേരും. 

നിയമസഭയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം നടത്താനായെന്നാണ് ഇന്ന് ചേര്‍ന്ന യോഗത്തിലെ വിലയിരുത്തല്‍. സംസ്ഥാന സര്‍ക്കാര്‍ പ്രതിപക്ഷ പ്രതിഷേധത്തില്‍ നിന്ന് ഒളിച്ചോടിയതാണ് നിയമസഭ നിശ്ചയിച്ചതിലും നേരത്തെ പിരിയാന്‍ തീരുമാനിച്ചതിന് കാരണമെന്നും നേതാക്കള്‍ വിലയിരുത്തി. നിയമസഭയ്ക്കുള്ളിലെ പ്രതിപക്ഷ പ്രതിഷേധം ചൂണ്ടിക്കാട്ടി സഭാ സമ്മേളനം വെട്ടിച്ചുരുക്കിയിരുന്നു. ശക്തമായ പ്രതിപക്ഷ എതിര്‍പ്പുകള്‍ക്ക് ഇടയില്‍ സഭ അനിശ്ചിത കാലത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ പ്രഖ്യാപിക്കുകയായിരുന്നു.  സഭയില്‍ ഇന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് ഒഴിവാക്കിയിരുന്നു.