തൊഴിലുറപ്പ് പദ്ധതിയെയും ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ കേന്ദ്രസർക്കാർ നടത്തുന്നു: എം വി ഗോവിന്ദൻ മാസ്റ്റർ

single-img
12 October 2022

രാജ്യത്തെ തൊഴിൽമേഖലയാകെ കേന്ദ്ര സർക്കാർ കോർപറേറ്റുകൾക്ക് അടിയറിവ് വെച്ചുകൊണ്ടിരിക്കുകയാണ് എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ . സാധാരണക്കാരുടെ അന്നം മുടക്കുന്ന തൊഴിലാളി വിരുദ്ധ നയങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് NREG വർക്കേഴ്സ് യൂണിയൻ സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.

സാധാരണക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ ആരംഭിച്ച മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെയും ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ഈ തൊഴിലാളി വിരുദ്ധ നയങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . തൊഴിലാളികൾക്ക് 100 തൊഴിൽ ദിനങ്ങൾ ഉറപ്പ് വരുത്താൻ സാധിക്കണം. ഒരു പഞ്ചായത്തിൽ ഒരേ സമയം 20 തൊഴിൽ എന്ന വൈരുദ്ധ്യം പിൻവലിക്കാനും കേന്ദ്രം തയ്യാറാവണമെന്നും ഗോവിന്ദൻ മാസ്റ്റർ ആവശ്യപ്പെട്ടു.