‘വിടാമുയര്‍ച്ചി’യില്‍ അജിത്തിന് നായിക തൃഷ

single-img
10 July 2023

തമിഴ് സൂപ്പർ താരം അജിത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് വിടാമുയര്‍ച്ചി’.ജഈ വർഷം നുവരി മുതല്‍ അജിത്ത് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായ ഈ സിനിമയിൽ തൃഷയും ഭാഗമാകുന്നുവെന്നാണ് പുതിയ വിവരം. ചിത്രത്തില്‍ നായികയാകാൻ തൃഷ ഒപ്പുവച്ചതായാണ് സൂചന. എന്നാല്‍, ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ഈ ചിത്രം മുഴുവനായും ആക്ഷന് പ്രാധാന്യം നല്‍കികൊണ്ടുള്ളതായിരിക്കും. അനുരുദ്ധ് രവിചരനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. നീരവ് ഷാ സിനിമാറ്റോഗ്രഫിയും ഗോപി പ്രസന്ന ഡിസൈനറുമായെത്തുന്ന ചിത്രം ലൈക്ക പ്രൊഡക്ഷന്‍സാണ് നിര്‍മിക്കുന്നത്.