അജിത്തിന്റെ ‘വിഡാമുയര്‍ച്ചി’യിൽ തൃഷ നായികയാകുന്നു

single-img
12 May 2023

തമിഴ് സൂപ്പർ താരം അജിത്ത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് മഗിഴ് തിരുമേനിയാണ്. ‘വിഡാമുയര്‍ച്ചി’ എന്ന പേരുമായി അടുത്തിടെ ടൈറ്റില്‍ പ്രഖ്യാപനം നടന്ന ചിത്രത്തിന്റെ അപ്‍ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ഇപ്പോഴിതാ, തൃഷ അജിത്ത് ചിത്രത്തില്‍ നായികയായേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഈ വാർത്ത പക്ഷെ വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിലുള്ള ചിത്രം ‘യെന്നൈ അറിന്താലി’ല്‍ തൃഷയായിരുന്നു നായികയായി അഭിനയിച്ചത്. അജിത്തും തൃഷയും ജോഡിയായി എത്തിയത് ഇതിന്റെ വലിയൊരു ആകര്‍ഷണമായിരുന്നു. എന്തായാലും ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്ത ആരാധകരെ വലിയ ആവേശത്തിലാക്കിയിട്ടുണ്ട്.