പൊന്നിയിന്‍ സെല്‍വനി’ലെ ‘കുന്ദവൈ’യായി തൃഷ; മേക്കോവര്‍ വീഡിയോ കാണാം

single-img
9 March 2023

മണിരത്‌നം സംവിധാനം ചെയ്ത ‘പൊന്നിയിന്‍ സെല്‍വന്റെ’ രണ്ടാം ഭാഗം ഏപ്രില്‍ 28ന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ തന്നെ രണ്ടാം ഭാഗത്തിന്റെ പ്രമോഷന്‍ ആരംഭിക്കുന്നുവെന്ന തരത്തിലുള്ള സൂചനകളാണ് പുറത്തുവരുന്നത്.

ഈ സിനിമയിലെ ഒരു പ്രധാന കഥാപാത്രമായ ‘കുന്ദവൈ’യായി തൃഷ മാറുന്നതിന്റെമേക്കോവർ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഏക ലഖാനി വസ്ത്രാലങ്കാരവും വിക്രം ഗെയ്ക്കാവദ് കേശാലങ്കാരവും നിര്‍വഹിച്ചപ്പോള്‍ ജ്വല്ലറിക്ക് ക്രഡിറ്റ് നല്‍കിയിരിക്കുന്നത് കിഷന്‍ ദാസിനാണ്.

പ്രശസ്ത ക്യാമറാമാൻ രവി വര്‍മനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ‘പൊന്നിയിന്‍ സെല്‍വന്‍’ രണ്ടാം ഭാഗത്തിലെ ആദ്യ ഗാനം വൈകാതെ പുറത്തുവിടും എന്നും അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.