ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന്‍റെ കിരീടധാരണം ഇന്ന്

single-img
6 May 2023

ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന്‍റെ കിരീടധാരണം ഇന്ന്. കാന്‍റര്‍ബറി ആര്‍ച്ച്‌ ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബിയുടെ നേതൃത്വത്തില്‍ വെസ്റ്റ്മിനിസ്റ്റര്‍ ആബിയിലെ കിരീടധാരണ ചടങ്ങ് ഇന്ത്യന്‍ സമയം ഉച്ച കഴിഞ്ഞ് 3.30 ന് തുടങ്ങും.

പാരമ്ബര്യവും പുതുമയും നിറയുന്നചടങ്ങുകളാണ് ചാള്‍സിന്‍റെ സ്ഥാനാരോഹണത്തെ വ്യത്യസ്തമാക്കുന്നത്. ചടങ്ങില്‍ പങ്കെടുക്കാന്‍ വിവിധ രാഷ്ട്രത്തലവന്‍മാര്‍ എത്തി. ഇന്ത്യയെ പ്രതിനിധീകരിച്ച്‌ ഉപരാഷട്രപതി ജഗദീപ് ധന്‍കറാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. ചടങ്ങുകള്‍ നടക്കുന്ന വെസ്റ്റ് മിനിസ്റ്റര്‍ ആബിയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മൂന്ന് ലക്ഷം പേര്‍ ചടങ്ങളില്‍ പങ്കെടുക്കാന്‍ എത്തും എന്നാണ് വിലയിരുത്തല്‍

എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടര്‍ന്ന് അവരുടെ മൂത്ത മന്നെ ചാള്‍സിനെ രാജാവായി ബെക്കിംങ്ഹാം കൊട്ടാരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഔദ്യോഗികമായി ചാള്‍സിന്‍റെ കിരീടധാരണം ഇതുവരെ നടന്നിരുന്നില്ല. രാജ്ഞിയുടെ മരണത്തെ തുര്‍ന്നുള്ള ഔദ്യോഗിക ദുഖാചരണം അവസാനിച്ചതിന് പിന്നാലെ തന്നെ കിരീടധാരണ തീയതിയും ബെക്കിങ്ഹാം കൊട്ടാരം പ്രഖ്യാപിച്ചിരുന്നു. അതിന്‍പ്രകാരമാണ് മെയ് 6ന് കിരീട ധാരണ ചടങ്ങ് നടക്കുന്നത്. വെസ്റ്റ് മിന്‍സ്റ്റര്‍ ആബെയിലാണ് കിരീടധാരണ ചടങ്ങുകള്‍ നടക്കുന്നത്. കഴിഞ്ഞ 900 വര്‍ഷമായി ബ്രിട്ടീഷ് രാജാക്കന്മാരുടെ കിരീടധാരണ ചടങ്ങുകള്‍ നടക്കുന്നത് ഇവിടെത്തന്നെയാണ്.വെസ്റ്റ് മിന്‍സ്റ്റര്‍ ആബെയില്‍ നടക്കുന്ന നാല്പതാമത്തെ കിരീടധാരണ ചടങ്ങാണ് ചാള്‍സിന്‍റേത്.

ഓപ്പറേഷന്‍ ഗോള്‍ഡന്‍ ഓര്‍ബ്പരമ്ബരാഗതമായ ചടങ്ങുകളാണ് കീരീടധാരണത്തെ ശ്രദ്ധേയമാക്കുന്നത്. ചടങ്ങുകള്‍ക്ക് കാന്‍റ്ബറി ആര്‍ച്ച്‌ ബിഷപ്പാണ് മുഖ്യകാര്‍മ്മികത്വം വഹിക്കുന്നത്. ബ്രീട്ടീഷ് രാജകുടുംബവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഔദ്യോഗികമായി അറിയപ്പെടുന്നത് ഓരോ കോഡ് ഉപയോഗിച്ചാണ്. പ്രധാനപ്പെട്ട രാജകുടുംബാംഗങ്ങള്‍ക്കും ഓരോ കോഡുകള്‍ ഉണ്ട്. ഓപ്പറേഷന്‍ ഗോള്‍ഡന്‍ ഓര്‍ബ് എന്നാണ് കിരീട ധാരണചടങ്ങിന്‍ നല്‍കിയിരിക്കുന്ന കോഡ്.

1953 ല്‍ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണ ചടങ്ങിലേക്ക് 129 രാജ്യങ്ങളില്‍ നിന്നായി 8000 പേരെയാണ് ക്ഷണിച്ചിരുന്നത്. എന്നാല്‍ ചാള്‍സ് മൂന്നാമന്‍റെ കിരീടധാരണ ചടങ്ങിലേക്ക് 2000 പേര്‍ക്ക് മാത്രമാണ് പ്രവേശനം. 2000 അതിഥികള്‍ക്കൊപ്പം തന്നെയാണ് ചാള്‍സിന്‍റെ ഇളയ മകന്‍ ഹാരിയും ചടങ്ങുകളില്‍ പങ്കെടുക്കുക. എന്നാല്‍ ഹാരിയുടെ ഭാര്യ മേഗന്‍ ചടങ്ങിനെത്തില്ല. ഹാരിയുടെ രണ്ട് മക്കളെയും ചടങ്ങിലേക്ക് പ്രത്യേകമായി ക്ഷണിച്ചിട്ടില്ല. അമേരിക്കന്‍ പ്രസിഡന്‍് ജോ ബൈഡന്‍ ചടങ്ങിന് എത്തില്ല, പക്ഷേ ബൈഡന്‍റെ ഭാര്യ ജില്‍ ബൈഡന്‍ ചടങ്ങില്‍ പങ്കെടുക്കും. ലോകമെങ്ങുമുള്ള വിവിധ രാജകുടുംബാംഗങ്ങള്‍ക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്.

ബ്രിട്ടീഷ് പ്രധാനമന്ത്രി, ഫ്രഞ്ച് പ്രസിഡന്‍റ് ജര്‍മ്മന്‍, ഇറ്റലി രാഷ്ട്രത്തലവന്മാര്‍, ചൈനീസ് വൈസ് പ്രസിഡന്‍റ്, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി എന്നിവരും ചടങ്ങിനെത്തും.