സെക്യൂരിറ്റി ജീവനക്കാരന്‍റെ മൊബൈല്‍ ഫോണ്‍ പിടിച്ചുപറിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍

single-img
30 April 2023

സെക്യൂരിറ്റി ജീവനക്കാരന്‍റെ മൊബൈല്‍ ഫോണ്‍ പിടിച്ചുപറിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍.

ബാലരാമപുരം തലയില്‍ കരിപ്ലാവില പുത്തന്‍വീട്ടില്‍ മണികണ്ഠന്‍ (32), കാരക്കോണം കുന്നത്തുകാല്‍ ലക്ഷംവീട് കോളനിയില്‍ ദീപു (30), ശാര്‍ക്കര സ്വദേശി സക്കീര്‍ (35) എന്നിവരെയാണ് ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.

കിഴക്കേകോട്ട ഭാഗത്തുവെച്ച്‌ മാര്‍ത്താണ്ഡം സ്വദേശി രവിയുടെ 21,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണാണ് സംഘം തട്ടിയെടുക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ 19ന് പഴവങ്ങാടി ഭാഗത്തുവെച്ച്‌ വഴിയാത്രക്കാരനില്‍നിന്ന് പണം പിടിച്ചുപറിച്ച കേസില്‍ അറസ്റ്റിലായ മണികണ്ഠനും സക്കീറും കഴിഞ്ഞ ദിവസമാണ് ജാമ്യത്തില്‍ ജയിലില്‍നിന്ന് ഇറങ്ങിയത്.

ഇതിനുശേഷം ഇവര്‍ സുഹൃത്ത് ദീപുവിനെയും കൂട്ടിയാണ് രവിയെ ആക്രമിച്ച്‌ ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചത്. ജാമ്യം ലഭിച്ച്‌ പുറത്തിറങ്ങിയ മണികണ്ഠനും സക്കീറും വീണ്ടും സമാന രീതിയില്‍ കുറ്റകൃത്യം നടത്തിയതിനാല്‍ ഇവരുടെ ജാമ്യം റദ്ദാക്കാനും ജാമ്യം നിന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും പൊലീസ് തീരുമാനിച്ചു.