കഴിവുള്ള ചെറുപ്പക്കാരനാണ് ചാണ്ടി ഉമ്മൻ; ഭാവി വികസനം ആഗ്രഹിക്കുന്നവർ യുഡിഎഫിന് വോട്ട് ചെയ്യും: ശശി തരൂർ

single-img
2 September 2023

കോൺഗ്രസ് നേതാവും അന്തരിച്ച മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയേയും കുടുംബത്തേയും വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ശരിയായ നടപടിയല്ലെന്ന് ശശി തരൂർ എംപി. ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പുതുപ്പളളിയിൽ രാഷ്ട്രീയമാണ് പറയേണ്ടത്.

അവിടെ സിപിഎം നേതാക്കൾ ചെയ്യുന്നത് ശരിയല്ല. സംസ്ഥാന സർക്കാർ ചെയ്യാത്ത കാര്യം പറഞ്ഞാണ് വോട്ടു പിടിക്കുന്നതെന്നും ശശി തരൂർ വിമർശിച്ചു. 53 വർഷക്കാലം വികസനം കൊണ്ടുവന്നയാളാണ് ഉമ്മൻചാണ്ടി. കഴിവുള്ള ചെറുപ്പക്കാരനാണ് ചാണ്ടി ഉമ്മനെന്നും ശശി തരൂർ അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തെ പ്രതിപക്ഷം നിലനിൽക്കുന്നത് ഭാവിക്കുവേണ്ടിയാണ്. ഭാവി വികസനം ആഗ്രഹിക്കുന്നവർ യുഡിഎഫിന് വോട്ട് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിക്കെതിരെ ദേശീയ തലത്തിൽ ഇൻഡ്യ മുന്നണി തുടരണം. നിലവിൽ ബിജെപിയിൽ തന്നെ അസന്തുഷ്ടരുണ്ടെന്നും അദ്ദേഹം പറഞ്ഞു.