തിരുവോണം ബംപർ ഭാഗ്യശാലിയെ ഇന്ന് ഉച്ചയോടെ അറിയാം

single-img
18 September 2022

സംസ്ഥാന ലോട്ടറി വകുപ്പിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 25 കോടി രൂപയുമായി എത്തുന്ന തിരുവോണം ബംപർ നറുക്കെടുപ്പ് ഇന്ന് ഉച്ചക്ക് നടക്കും. ധനമന്ത്രിയുടെ സാന്നിധ്യത്തിൽ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് തിരുവനന്തപുരം ഗോർക്കി ഭവനിൽ വച്ച് നറുക്കെടുപ്പ് നടക്കുക. ഭാഗ്യശാലിക്ക് വിവിധ നികുതികൾ കഴിഞ്ഞ് 15 കോടി 75 ലക്ഷം രൂപ കയ്യിൽ കിട്ടും.

67 ലക്ഷം ടിക്കറ്റ് അച്ചടിച്ചതിൽ 66 ലക്ഷത്തിലേറെ വിറ്റുപോയി. ഇത് റിക്കോർഡ് വിൽപ്പനയാണ്. ഏറ്റവും അധികം ടിക്കറ്റ് വിറ്റത് പാലക്കാട് ജില്ലയിലാണ്. ഇവിടെ മാത്രം 10 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. രണ്ടാം സ്ഥാനത്തെത്തിയത് തൃശ്ശൂർ ജില്ലയാണ്. ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റതിന്‍റെ കണക്ക് പരിശോധിച്ചാൽ തിരുവനന്തപുരം ജില്ലയാണ് മൂന്നാം സ്ഥാനത്തെത്തിയത്.

രണ്ടാം സമ്മാനം അഞ്ച് കോടി രൂപ ഒരാൾക്ക് ലഭിക്കും. മൂന്നാം സമ്മാനം ഒരു കോടി രൂപ വീതം പത്ത് പേർക്കാകും ലഭിക്കുക. ആകെ 126 കോടി രൂപയുടെ സമ്മാനമാകും ഉണ്ടാകുക. അഞ്ചുലക്ഷം രൂപയാണ് സമാശ്വാസ സമ്മാനമായി ലഭിക്കുക. ഒന്‍പത് പേര്‍ക്കാകും സമാശ്വസ സമ്മാനം ലഭിക്കുന്നത്.