കേരളത്തിൽ മൂന്നാം പിണറായി സർക്കാരുമുണ്ടാകും: സച്ചിദാനന്ദ സ്വാമി

single-img
11 September 2022

കേരളത്തിൽ ഇപ്പോഴുള്ള സർക്കാരിന്റെ തുടർച്ചയായി മൂന്നാം പിണറായി സർക്കാരുമുണ്ടാകുമെന്ന് ശ്രീനാരായണ ഗുരു ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി. സമൂഹത്തിൽ നിറഞ്ഞ ജാതിക്കും മതത്തിനും മേലെ എല്ലാ വിഭാഗത്തിൽ പെടുന്ന മനുഷ്യർക്കും തുല്യമായ അവകാശങ്ങളുണ്ടെന്നും അവരെ സഹായിക്കണമെന്നുമുള്ള നീതി ബോധത്തിന്റെ പുറത്താണ് ഇപ്പോഴുള്ള സർക്കാർ അധികാരത്തിലെത്തിയതെന്നും സച്ചിദാനന്ദ സ്വാമി പറഞ്ഞു.

കേരളത്തിൽ ശ്രീനാരായണ ഗുരു വിന്റെ പേര് ഏതെങ്കിലുമൊരു യൂണിവേഴ്‌സിറ്റിക്ക് നൽകണമെന്ന് മാറിവന്ന പല സർക്കാരുകളോടും ആവശ്യപ്പെട്ടിരുന്നു. അത് യാഥാർഥ്യമായതും ശ്രീനാരായണ ഗുരുവിന്റെ പേരിൽ ഒരു യൂണിവേഴ്സിറ്റി തന്നെ സ്ഥാപിക്കാൻ ധൈര്യം കാണിച്ചത് ഈ സർക്കാരാണ്.

അതേപോലെ തന്നെ വി.ജെ.ടി ഹാളിനു അയ്യങ്കാളിയുടെ പേരുനൽകാൻ ഈ സർക്കാർ മുൻകയ്യെടുത്തതും അഭിനന്ദനാർഹമാണ്. ഇതുവരെ ചെയ്ത നല്ല കാര്യങ്ങൾ ഉൾക്കൊണ്ട്, പക്ഷഭേദമില്ലാതെ ജനങ്ങൾ പിന്തുണച്ചതുകൊണ്ടാണ് കേരളത്തിൽ രണ്ടാമതും പിണറായി സർക്കാർ ഉണ്ടായത്. ഇന്നത്തെ അവസ്ഥയിൽ മൂന്നാം പിണറായി സർക്കാർ വരുമെന്നതിൽ സംശയമില്ല. – അദ്ദേഹം പറഞ്ഞു.