താനൂർ ദുരന്തം; വേദന പങ്കുവെച്ച് നടൻ മമ്മൂട്ടി

single-img
8 May 2023

മലപ്പുറം ജില്ലയിലെ താനൂരിൽ ഉണ്ടായ ബോട്ടപകടത്തിൽ ദുരന്തത്തിൽ മരണപ്പെട്ട വ്യക്തികളുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി നടൻ മമ്മൂട്ടി. ഈ അപകടം അങ്ങേയറ്റം ദുഃഖമുണ്ടാക്കുന്ന സംഭവമാണെന്ന് പറഞ്ഞ മമ്മൂട്ടി, ചികിത്സയിൽ ഇരിക്കുന്നവർ എത്രയും പെട്ടെന്ന് ഭേദമായി ജീവിതത്തിലേക്ക് മടങ്ങി എത്തട്ടെ എന്ന പ്രാർത്ഥനയും ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

മലപ്പുറം താനൂർ ഒട്ടുംപുറം തൂവൽതീരത്ത് വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങി നിരവധി പേർ മരിച്ച സംഭവം അങ്ങേ അറ്റം ദുഃഖമുണ്ടക്കുന്നതാണ്.

ദുരന്തത്തിൽ മരണപ്പെട്ട വ്യക്തികളുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ചികിത്സയിൽ ഇരിക്കുന്നവർ എത്രയും പെട്ടെന്ന് ഭേദമായി ജീവിതത്തിലേക്ക് മടങ്ങി എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു…