കുരുക്ക് മുറുകും; സിദ്ദിഖിനെതിരെ സാക്ഷിമൊഴികൾ ലഭിച്ചെന്ന് പൊലീസ്
22 September 2024
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന പിന്നാലെ ഉണ്ടായ ബലാത്സംഗ ആരോപണത്തിൽ നടൻ സിദ്ദിഖിന് കുരുക്ക് മുറുകുന്നു. സിദ്ദിഖിനെതിരായ കേസിൽ കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. നടനെതിരെ സാക്ഷിമൊഴികൾ ലഭിച്ചതായി പൊലീസ് അറിയിച്ചു.
പീഡന ശേഷം നടി ചികിത്സ തേടിയതിനും മാനസിക സംഘർഷത്തിനും ചികിത്സ തേടിയതിന് തെളിവ് ലഭിച്ചതായാണ് വിവരം. ഹോട്ടലിൽ സിദ്ദിഖ് താമസിച്ചതിന്റെ തെളിവുകൾ നേരത്തെ കണ്ടെത്തിയിരുന്നു. മാസ്കോട്ട് ഹോട്ടലിലെ രേഖകൾ ആയിരുന്നു ഇതിന് തെളിവ്.