കടുത്ത വിലക്കയറ്റത്തില്‍ പെരുന്നാള്‍ ആഘോഷം പ്രതിസന്ധിയിലായി പാക് ജനത

single-img
21 April 2023

കടുത്ത വിലക്കയറ്റത്തില്‍ പെരുന്നാള്‍ ആഘോഷം പ്രതിസന്ധിയിലായി പാക് ജനത. ഒരു കിലോ അരിക്ക് 335 രൂപയും ആട്ടിറച്ചിക്ക് 1400 മുതല്‍ 1800 രൂപയുമാണ് വില.

ഒരു മാസത്തെ റമദാന്‍ വ്രതാനുഷ്ഠാനത്തിന്റെ സമാപനമായ ചെറിയ പെരുന്നാള്‍ വിലക്കയറ്റത്തെ തുടര്‍ന്ന് ആഘോഷിക്കാനാകാത്ത അവസ്ഥയിലാണ് സാധാരണ ജനം. മൈദ, എണ്ണ, ഗ്യാസ് തുടങ്ങിയ ദൈനംദിന അവശ്യവസ്തുക്കള്‍ക്കെല്ലം റോക്കറ്റ് പോലെ വില ഉയര്‍ന്നു.

ഒരു കിലോ ഉള്ളിക്ക് 180 പാകിസ്ഥാന്‍ രൂപയാണ് വില. 47 ശതമാനമാണ് പാകിസ്ഥാനിലെ വിലക്കയറ്റം. പെരുന്നാള്‍ അടുത്തപ്പോള്‍ പല സാധനങ്ങള്‍ക്കും പിന്നെയും വില കൂടി. വിലക്കയറ്റം കാരണം പെരുന്നാള്‍ വിപണി നിര്‍ജീവമാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈദ് ഷോപ്പിങ്ങിന് ആളുകള്‍ മാര്‍ക്കറ്റിലേക്ക് വരുന്നില്ല. സര്‍ക്കാര്‍ അടുത്തിടെ ഇന്ധന വില കൂട്ടിയതും തിരിച്ചടിയായി. റംസാന്‍ കാലത്ത് കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് പ്രവിശ്യാ ഗവണ്‍മെന്റുകള്‍ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്യാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു.

ഖൈബര്‍-പഖ്തൂണ്‍ഖ്വയുടെ ഭാഗങ്ങളില്‍ വിതരണം തിക്കിലും തിരക്കിലുമാണ് കലാശിച്ചത്. ചര്‍സദ്ദയില്‍ ഒരാള്‍ കൊല്ലപ്പെട്ട. സ്വാബിയിലും കൊഹാട്ടിലും നിരവധി പേര്‍ക്ക് പരിക്കേറ്റു. ബന്നുവില്‍ ഒരാള്‍ മരിച്ചു. തെക്കന്‍ പഞ്ചാബിലെ ഹസില്‍പൂര്‍ തെഹ്‌സിലില്‍ സൗജന്യ വിതരണ കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് അഞ്ച് സ്ത്രീകള്‍ക്ക് പരിക്കേറ്റു.