• #FarmersProtest
  • #Covid19
  • #covidvaccine2021
  • #KeralaBudget
  • Follow Us:
Logo
09 Sep, Wednesday
  • Home
  • Video
  • News
  • Entertainment
  • Health
  • Science
  • Sports
  • Travel
  • Latest News
  • Breaking News
  • Kerala
  • National
  • World
  • Entertainment
  • Health & Life Style
  • Politics
  • Religion
  • Science World
  • Technology
  • Travel
  • Video
  • Women

Entertainment

  • Fashion
  • Movies
  • More

Sports

  • Cricket
  • Football
  • More

World

  • Asia
  • Middle East
  • Europe
  • More

Social Buzz

  • You Tube
  • Instagram
  • Telegram
  • More

Pravasi

  • Australia
  • Canada
  • Gulf
  • Kuwait
  • More

Local News

  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • More
Breaking News: അരുണാചലിൽ ആദ്യമായി കോർപ്സ് കമാൻഡർ തല ചർച്ച; അതിർത്തി സംഘർഷം കുറയ്ക്കാൻ ഇന്ത്യ-ചൈന നീക്കം ◆ മാസപ്പടി കേസ്: പിണറായിയെ അകത്താക്കാൻ ശ്രമിച്ചാൽ ശക്തമായ പ്രതിഷേധമെന്ന് എം.വി. ജയരാജൻ ◆ ‘എല്ലാം പാർട്ടി പറയും’; കയ്യാങ്കളി വിവാദത്തിൽ പ്രതികരണം ചുരുക്കി രമ്യാ ഹരിദാസ് ◆ മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട്; റിപ്പോർട്ടർ കമ്പനിക്കെതിരെ ജിഎസ്ടി നടപടി ◆ പ്രധാനമന്ത്രി മോദിയുടെ പരിപാടിക്ക് മുന്നോടിയായി സുരക്ഷാ ആശങ്ക; വ്യാജ ഐഡിയും തോക്കുമായി രണ്ടുപേർ കസ്റ്റഡിയിൽ ◆ മാധ്യമങ്ങളിലൂടെ വാർത്തകൾ സൃഷ്ടിച്ച് ആരോപണങ്ങൾ പിണറായി വിജയനിലേക്ക് എത്തിക്കാനാണ് ഇ.ഡി ശ്രമിക്കുന്നത്: എംവി ഗോവിന്ദൻ ◆ മാസപ്പടി കേസിൽ യഥാർഥ പ്രതി പിണറായി വിജയൻ; ഗുരുതര ആരോപണങ്ങളുമായി മാത്യു കുഴൽനാടൻ ◆ അമേരിക്കൻ സഖ്യസൈനിക അഭ്യാസത്തിന് മറുപടി; ആണവായുധ ശേഷിയുള്ള അത്യാധുനിക യുദ്ധക്കപ്പൽ നാവികസേനയിൽ ഉൾപ്പെടുത്തി കിം ജോങ് ഉൻ ◆ കയ്യാങ്കളിക്ക് ശേഷം പ്രദീപിനായി കത്ത് നൽകിയത് അഭികാമ്യമല്ല; രമ്യക്കെതിരെ സണ്ണി ജോസഫ് ◆ പത്ത് തവണ മത്സരിച്ചു, ഇനി ലോക്‌സഭയിലേക്കില്ല; കൊടിക്കുന്നിൽ സുരേഷിന്റെ പ്രഖ്യാപനം ◆
Breaking News Latest News National

രാജ്യത്ത് ജൻധൻ അക്കൗണ്ടുകളുടെ എണ്ണം 50 കോടി കടന്നു; 56 ശതമാനവും സ്ത്രീകളുടേത് ; സന്തോഷകരമെന്ന് പ്രധാനമന്ത്രി

single-img
Evartha Desk 19 August 2023

രാജ്യമാകെ ജൻധൻ അക്കൗണ്ടുകളുടെ എണ്ണം 50 കോടി കടന്നത് സുപ്രധാന നാഴികക്കല്ലെന്ന് പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അക്കൗണ്ടുകളിൽ 56 ശതമാനവും സ്ത്രീകളുടേതാണെന്നത് സന്തോഷകരമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

അക്കൗണ്ടുകൾ 50 കോടി കടന്ന കണക്കുകൾ കഴിഞ്ഞദിവസമാണ് കേന്ദ്രധനമന്ത്രാലയം അറിയിച്ചത്. ഇതിൽ 67 ശതമാനം അക്കൗണ്ടുകളും ഗ്രാമീണ, അർദ്ധ നഗര മേഖലകളിലാണ് തുറന്നിരിക്കുന്നതെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.ജൻധൻ അക്കൗണ്ടുകളിലെ മൊത്തം നിക്ഷേപം 2.03 ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ് നിലവിലുള്ളത്.

ഇതിനു പുറമെ 34 കോടി റുപേ കാർഡുകൾ ഈ അക്കൗണ്ടുകൾക്ക് സൗജന്യമായി നൽകിയിട്ടുണ്ടെന്നും ധനമന്ത്രാലയം അറിയിച്ചു. ഒരു കുടുംബത്തിൽ നിന്നും കുറഞ്ഞത് ഒരു ബാങ്ക് അക്കൗണ്ട് എങ്കിലും നിർബന്ധമായും വേണമെന്ന ലക്ഷ്യത്തോടെ 2014 ൽ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ജൻധൻ യോജന. സാമ്പത്തിക സേവനങ്ങളും, ബാങ്കിംഗ് സേവനങ്ങളും സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ളവർക്കും സ്വീകാര്യമാക്കുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.

എങ്ങിനെ നിങ്ങൾക്ക് ജൻധൻ യോജനയിൽ അംഗമാകാം

ഇന്ത്യയിൽ താമസിക്കുന്ന 10 വയസ്സോ അതിൽക്കൂടുതലോ പ്രായമുള്ള ഏതൊരാൾക്കും ജൻധൻ അക്കൗണ്ട് എടുക്കാവുന്നതാണ്. പ്രായപൂർത്തായാകുന്നതുവരെ അക്കൗണ്ടുകൾ നിയന്ത്രിക്കുക രക്ഷിതാക്കളായിരിക്കും . അക്കൗണ്ട് തുടങ്ങാൻ ആധാർ കാർഡ് അത്യാവശ്യമാണ്. ആധാർ കാർഡ് ഇല്ലാത്തവരാണെങ്കിൽ ആധാറിന് അപേക്ഷ നൽകി പിന്നീട് കാർഡ് സമർപ്പിക്കണം

ജൻധൻ അക്കൗണ്ടിൽ മിനിമം ബാലൻസ് ആവശ്യമില്ല. വ്യക്തികൾക്ക് സീറോ ബാലൻസ് നിലനിർത്താനും കഴിയും.ചെക്ക് ഉപയോഗിക്കുന്നവരാണെങ്കിൽ മിനിമം ബാലൻസ് ആവശ്യമാണ്. .ജൻധൻ അക്കൗണ്ടുടമകൾക്ക് സൗജന്യ ആക്‌സിഡന്റ് ഇൻഷുറൻസും ലഭിക്കും. ഒരു ലക്ഷം രൂപയുടെ അപകട അപകട ഇൻഷുറൻസ് പരിരക്ഷയും ഈ സ്‌കീം ഉറപ്പുനൽകുന്നു. ആധാർ ലിങ്ക് ചെയ്ത അക്കൗണ്ടുകൾക്കായി 5000 രൂപ ഓവർഡ്രാഫ്റ്റ് സൗകര്യവും, ഒരു ലക്ഷം രൂപയുടെ അപകടഇൻഷുറൻസ് പരിരക്ഷയുമുണ്ട്.നിങ്ങളുടെ ജൻ ധൻ അക്കൗണ്ട് ആറ് മാസത്തേക്ക് സജീവമാണങ്കിൽ ഉടമയ്ക്ക് 5000 രൂപ വരെ ഓവർ ഡ്രാഫ്റ്റും ലഭിക്കും

Topics: 50 cr Account Jan dhan
kalyanjewellers
Top Stories
Logo
  • Latest News
  • Breaking News
  • Kerala
  • National
  • World
  • Entertainment
  • Health & Life Style
  • Politics
  • Religion
  • Science World
  • Technology
  • Travel
  • Video
  • Women
  • Fashion
  • Movies
  • Australia
  • Canada
  • Gulf
  • Kuwait
  • Cricket
  • Football
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Asia
  • Middle East
  • Europe
  • Home
  • Privacy
  • Grievance Redressal

© 2026 ഇവാർത്ത | Evartha; Developed by Nextline Logo

Top