കൊച്ചി മെട്രോ തൃപ്പൂണിത്തുറയുടെ രാജനഗരിയിലേക്ക് ചൂളംവിളിച്ചെത്തുന്നു

single-img
1 September 2022

കൊച്ചി: ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം കൊച്ചി മെട്രോ തൃപ്പൂണിത്തുറയുടെ രാജനഗരിയിലേക്ക് ചൂളംവിളിച്ചെത്തുന്നു.

പേട്ടയില്‍ നിന്നും എസ്‌എന്‍ ജങ്ഷന്‍ വരെയുള്ള പാതയാണ് ഗതാഗതത്തിനൊരുങ്ങുന്നത്. പേട്ട – എസ് എന്‍ ജങ്ഷന്‍ റൂട്ട് പ്രധാനമന്ത്രി തുറന്നുകൊടുക്കുന്നതോടെ ഇതിലൂടെയുള്ള യാത്രാ സര്‍വീസിനും തുടക്കമാകും.

ഈ റൂട്ടില്‍ സുരക്ഷാ പരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയായിരുന്നു. യാത്രാ സര്‍വീസിന് ആവശ്യമായ അനുമതിയും ലഭിച്ചിട്ടുണ്ട്. ഉദ്ഘാടന ശേഷം ഉടന്‍ തന്നെ യാത്രാ സര്‍വീസ് തുടങ്ങാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് കൊച്ചി മെട്രോ അധികൃതര്‍ പറഞ്ഞു.