തമ്മിത്തല്ലിന്റെ ദൃശ്യങ്ങൾ കെ എസ് യു ക്യാമ്പിലേത് തന്നെ; സ്ഥിരീകരണവുമായി വി ഡി സതീശൻ

single-img
27 May 2024

സോഷ്യൽ മീഡിയയിൽ പ്രചരിച്ച തമ്മിത്തല്ലിന്റെ ദൃശ്യങ്ങൾ കെ എസ് യു ക്യാമ്പിലേത് തന്നെയെന്ന് സ്ഥിരീകരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നേരത്തെ കെ എസ് യു സംസ്ഥാന അധ്യക്ഷൻ ഇത് നിരാകരിച്ചിരുന്നു. അതേസമയം കെ എസ് യു ക്യാമ്പിലെ സംഘർഷത്തിൽ ഉൾപ്പെട്ടവർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകും.

തിരുവനന്തപുരം ജില്ലാ ഭാരവാഹികൾ അടക്കമുള്ളവർക്കെതിരെയായിരിക്കും നടപടി. നടപടിക്ക് ശുപാർശ ചെയ്യാൻ അന്വേഷണ കമ്മീഷൻ നിർദേശം നൽകി. വിഷയത്തിൽ .കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ സംസ്ഥാന പ്രസിഡന്റിനോട് വിശദീകരണവും തേടും. കെ പി സി സി പ്രസിഡന്റിനെ ക്യാമ്പിലേക്ക് ക്ഷണിക്കാത്തതിലാണ് വിശദീകരണം തേടുക. രണ്ട് ദിവസത്തിനകം വിശദ റിപ്പോർട്ട്‌ സമർപ്പിക്കാനും കെ സുധാകരൻ അന്വേഷണ കമ്മീഷനോട്‌ നിർദേശം നൽകി.