ട്യൂഷന് പോകാത്തതിന് വീട്ടുകാര്‍ വഴക്ക് പറഞ്ഞു; 11 വയസുകാരി തൂങ്ങിമരിച്ചു

24 February 2023

എറണാകുളം തൃകാരിയൂരില്‍ 11 വയസ്സുകാരി ആത്മഹത്യ ചെയ്തു. തൃകാരിയൂര്‍ സ്വദേശിയായ പതിനൊന്നുകാരി സേതുലക്ഷ്മി ആണ് മരിച്ചത്.
ട്യൂഷന് പോകാത്തതിന് വീട്ടുകാര്‍ വഴക്ക് പറഞ്ഞതിന്റെ മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. വീട്ടിലെ ഫാനില്‍ തൂങ്ങി ആണ് കുട്ടി മരിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.