കെവിന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ടയാള്‍ ജയിലിനുള്ളില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു

single-img
6 October 2022

തൃശൂര്‍; കെവിന്‍ വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടയാള്‍ ജയിലിനുള്ളില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു.

കേസിലെ പത്താം പ്രതി ടിറ്റു ജറോമാണ് (25) ബ്ലേഡ് കൊണ്ട് കൈത്തണ്ട മുറിച്ച്‌ ആത്മഹത്യയ്ക്കു ശ്രമിച്ചത്. വിയ്യൂരിലെ അതിസുരക്ഷാ ജയിലില്‍ വച്ചായിരുന്നു ആത്മഹത്യാശ്രമം.

തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ഉടന്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. ജയില്‍ സ്റ്റോറില്‍ നിന്നു ഷേവിങ്ങിനായി വാങ്ങിയ ഡിസ്പോസിബിള്‍ ഷേവിങ് സെറ്റിലെ ബ്ലേഡ് പൊട്ടിച്ചെടുത്താണ് കൈത്തണ്ട മുറിച്ചത്.

പത്തനാപുരം സ്വദേശിയായ ടിറ്റു ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലായിരുന്നു. അവിടെ മദ്യപിച്ചതിനെ തുടര്‍ന്നാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്.