കങ്കണ റണാവത്തിനെ പരിഹസിച്ച് കൊമേഡിയന്‍ കുനാല്‍ കര്‍മ
15 September 2022
റണ്‍ബീര്‍ കപൂറിനെയും ആലിയ ഭട്ടിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി അയാല്‍ മുഖര്‍ജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്രയുടെ വിജയത്തെ ചോദ്യം ചെയ്ത നടി കങ്കണ റണാവത്തിനെ പരിഹസിച്ച് കൊമേഡിയന്‍ കുനാല്‍ കര്‍മ.
ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കണക്കുകളെല്ലാം കള്ളമാണെന്നാണായിരുന്നു കങ്കണയുടെ ആരോപണം. ഇതിനോടു പ്രതികരിച്ചാണ് കുനാര്‍ കര്‍മ രംഗത്തെത്തിയത്. കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷനാണ് ചിത്രം നിര്‍മിച്ചത്.
”കങ്കണ കരുതുന്നത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, നാഷനല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സി, സിബിഐ, ധര്‍മ പ്രൊഡക്ഷന്‍സ് എല്ലാം കേന്ദ്ര സര്‍ക്കാറിന്റെ കീഴിലാണെന്നാണ്”- കുനാല്‍ കര്‍മ കുറിച്ചു.