കാട്ടാക്കടയില്‍ അച്ഛനേയും മകളേയും ആക്രമിച്ച കേസില്‍ പ്രതികൾ ഇപ്പോഴും ഒളിവിൽ

single-img
7 October 2022

തിരുവനന്തപുരം : കാട്ടാക്കടയില്‍ അച്ഛനേയും മകളേയും ആക്രമിച്ച കേസില്‍ ഒന്നാം പ്രതി അടക്കം മൂന്ന് പേരെ കണ്ടെത്താനാവാതെ പൊലീസ്.സംഭവം നടന്ന് 17 ദിവസമാകുമ്ബോള്‍ ഇതുവരെ പിടിയിലായത് 2 പ്രതികള്‍ മാത്രം ആണ്.

ഇന്നലെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ കിട്ടിയ പ്രതികളെ ഇന്ന് തെളിവെടുപ്പ് പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കും. മര്‍ദ്ദനമേറ്റ പ്രേമനനെ കാട്ടാക്കട സ്റ്റേഷനില്‍ വിളിപ്പിച്ച്‌ തെളിവെടുപ്പ് നടത്തി.പ്രതികളുടെ യൂണിഫോം അടക്കം പ്രേമനന്‍ തിരിച്ചറിഞ്ഞു.

അതേസമയം ഒളിവില്‍ പോയ കൂട്ടുപ്രതികളെ കുറിച്ച്‌ കസ്റ്റഡിയിലുള്ള പ്രതികള്‍ കൂടുതല്‍ വിട്ടുപറയുന്നില്ല.ഒളിവിലുള്ള മൂന്ന് പ്രതികളും മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണെന്നാണ് സൂചന