കേരളത്തിലെ വിദ്യാലയങ്ങളില്‍ യൂണിഫോമിനൊപ്പം തട്ടവും അനുവദനീയമാണ്: മന്ത്രി വി ശിവൻകുട്ടി

single-img
5 October 2023

തട്ടം വിഷയത്തിൽ പ്രതികരണവുമായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഓരോ മത വിഭാഗങ്ങള്‍ക്കും അവരുടെ ആചാരം അനുസരിച്ച് വസ്ത്രം ധരിക്കാനുള്ള അവകാശമുണ്ടെന്ന് വി.ശിവന്‍കുട്ടി പറഞ്ഞു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് മതപരമായ വസ്ത്രങ്ങള്‍ക്ക് വിലക്കുള്ളത്. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരെ കണ്ടശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

കേരളത്തിലെ വിദ്യാലയങ്ങളില്‍ യൂണിഫോമിനൊപ്പം തട്ടവും അനുവദനീയമാണ്.വസ്ത്രം ധരിക്കുന്നത് ഓരോരുത്തരുടെയും ഇഷ്ടമാണ്. അതേസമയം, തട്ടം സംബന്ധിച്ച് ധ്രുവീകരണം ഉണ്ടാക്കുന്ന പ്രസ്താവനയാണ് സി.പി.ഐ.എം നേതാവ് അനില്‍കുമാറില്‍ നിന്ന് ഉണ്ടായിട്ടുള്ളതെന്ന് എസ്.വൈ.എസ് നേതാവ് അബ്ദു സമദ് പൂക്കോട്ടൂര്‍ പറഞ്ഞു.