സാങ്കേതികവിദ്യ ഉപയോഗിച്ചാൽ 2047ഓടെ ഇന്ത്യ വികസിത രാഷ്ട്രമാകും: പ്രധാനമന്ത്രി


2047-ഓടെ വികസിത രാഷ്ട്രമായി മാറുക എന്ന ലക്ഷ്യം കൈവരിക്കാൻ സാങ്കേതികവിദ്യ ഇന്ത്യയെ സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിജിറ്റൽ വിപ്ലവത്തിന്റെ പ്രയോജനങ്ങൾ എല്ലാ പൗരന്മാരിലേക്കും എത്തുന്നുവെന്ന് ഉറപ്പാക്കാൻ സൃഷ്ടിക്കുന്ന ബൃഹത്തായതും ആധുനികവുമായ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറുകളുടെ രൂപരേഖ പ്രഖ്യാപിച്ചു കൊണ്ടാണ് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത്.
ഇന്ത്യ ഒരു ആധുനിക ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ സൃഷ്ടിക്കുകയാണ്, ഡിജിറ്റൽ വിപ്ലവത്തിന്റെ നേട്ടങ്ങൾ എല്ലാവരിലും എത്തുന്നുവെന്ന് ഉറപ്പാക്കുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു. നികുതി സമ്പ്രദായത്തെ മുഖരഹിതമാക്കുന്നതിനും നികുതിദായകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഞങ്ങൾ സാങ്കേതികവിദ്യ ഉപയോഗിച്ചു,” ഇന്ത്യൻ പൗരന്മാരുടെ ജീവിതത്തിൽ ഗുണപരമായ വ്യത്യാസം കൊണ്ടുവരാൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
AI ഉപയോഗിച്ച് പരിഹരിക്കാൻ കഴിയുന്ന സാധാരണക്കാർ നേരിടുന്ന 10 പ്രശ്ന മേഖലകൾ തിരിച്ചറിയാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇരുപത്തിയൊന്നാം നൂറ്റാണ്ട് സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായതാണെന്നും അത് ഡിജിറ്റൽ, ഇൻറർനെറ്റ് സാങ്കേതികവിദ്യയിൽ മാത്രമായി പരിമിതപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.