മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം; സുരേഷ്‌ഗോപി ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകും

single-img
11 November 2023

മീഡിയാ വൺ ചാനലിലെ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ നടനും ബിജെപി നേതാവുമായ സുരേഷ്‌ഗോപി ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകും. നടക്കാവ് പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യലിന് ഹാജരാകുക.

ഈ മാസം 18ന് മുന്‍പ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി നടക്കാവ് പൊലീസ് സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചിരുന്നു. ഒക്ടോബര്‍ 27 നായിരുന്നു കോഴിക്കോട് വെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെ സുരേഷ് ഗോപി മാധ്യമ പ്രവര്‍ത്തകയോട് മോശമായി പെരുമാറിയത്.

മാധ്യമങ്ങളോടു സംസാരിക്കവേ ചോദ്യംചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈ വയ്ക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തക പൊലീസിലും വനിതാ കമ്മിഷനിലും പരാതി നല്‍കി. വിഷയത്തില്‍ വിശദീകരണവുമായി സുരേഷ് ഗോപി രംഗത്തെത്തുകയും ചെയ്തിരുന്നു.