തൃശൂരിൽ സുരേഷ് ഗോപി മുന്നിട്ട് നിൽക്കുന്നു; രണ്ടാം സ്ഥാനത്ത് എൽഡിഎഫ്

single-img
4 June 2024

സംസ്ഥാനം ആകാംക്ഷയോടെ കാത്തിരുന്ന മണ്ഡലങ്ങളിൽ തൃശ്ശൂരിൽ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി മുന്നിട്ട് നിൽക്കുന്നു. വോട്ടെണ്ണലിന്റെ ആദ്യ രണ്ട് മണിക്കൂർ പിന്നിട്ട വേളയിൽ സുരേഷ് ഗോപി 20,000 വോട്ടുകൾക്ക് മുന്നിട്ട് നിൽക്കുകയാണ്.

രണ്ടാം സ്ഥാനത്ത് ഇടതുമുന്നണി സ്ഥാനാർത്ഥി വിഎസ് സുനിൽ കുമാറാണ്. മണ്ഡലത്തിലെ യുഡിഎഫിന്റെ അപ്രതീക്ഷിത സ്ഥാനാർത്ഥി കെ മുരളീധരൻ മൂന്നാം സ്ഥാനത്താണ്. ആദ്യ മണിക്കൂറുകളിൽ എൽഡിഎഫ് മുൻതൂക്ക പ്രദേശങ്ങളിലെ വോട്ടുകളെണ്ണിയപ്പോഴാണ് സുരേഷ് ഗോപി ലീഡ് പിടിച്ചത്.