സുരേഷ് ഗോപി കേരളത്തിന് അപമാനം: ഡിവൈഎഫ്‌ഐ

single-img
15 November 2023

മാധ്യമ പ്രവർത്തകയെ അപമാനിച്ച കേസിൽ ചോദ്യം ചെയ്യൽ നേരിട്ട നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ ഡിവൈഎഫ്‌ഐ. സുരേഷ് ഗോപി കേരളത്തിന് അപമാനം എന്ന് കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധ പോസ്റ്ററില്‍ കുറിക്കുന്നു. ഇതോടൊപ്പം മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി സംഘടനാ ഇന്ന് വൈകിട്ട് നടക്കാവില്‍ പ്രതിഷേധ കൂട്ടായ്മ നടത്തും.

ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആണ് പ്രതിഷേധം സംഘടിപ്പിക്കുക.എന്റെ ശരീരം എന്റെ അവകാശമാണ് അത്രിക്രമിക്കുന്നത് കുറ്റമാണ് എന്ന മുദ്രാവാക്യമുയര്‍ത്തിയായിരിക്കും ഡിവൈഎഫ്‌ഐയുടെ റാലി.

അതേസമയം മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ സുരേഷ് ഗോപിയെ ചോദ്യം ചെയ്യലിന് ശേഷം നോട്ടീസ് നല്‍കി വിട്ടയച്ചു. നടക്കാവ് എസ് ഐയുടെ നേതൃത്വത്തില്‍ ഇന്ന് രണ്ട് മണിക്കൂര്‍ നേരമാണ് സുരേഷ് ഗോപിയെ ചോദ്യം ചെയ്തത്.