കെ പി സി സി അധ്യക്ഷ സ്ഥാനത്ത് തുടര്‍ന്നുകൊണ്ട് സണ്ണി ജോസഫിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ അനുമതി
19 February 2026

കെ പി സി സി അധ്യക്ഷ സ്ഥാനത്ത് തുടര്‍ന്നുകൊണ്ട് സണ്ണി ജോസഫിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ അനുമതി. കെ പി സി സി അധ്യക്ഷ സ്ഥാനത്ത് തെരഞ്ഞെടുപ്പ് കാലത്ത് പകരം ചുമതല വേണ്ടതില്ലെന്ന നിലപാടിലേക്ക് എ ഐ സി സി എത്തി .ദില്ലിയിലേക്ക് സണ്ണി ജോസഫിനെ വിളിപ്പിച്ച് നടത്തിയ ചര്‍ച്ചയില്‍ നേതൃത്വം നിലപാട് വ്യക്തമാക്കി.
സണ്ണി ജോസഫ് മത്സരിക്കുമ്പോള്‍ പുതിയ ആള്‍ ആ പദവിയിലേക്ക് വരില്ല, പകരം വര്‍ക്കിംഗ് പ്രസിഡന്‍റുമാരില്‍ ആരെയെങ്കിലും താത്കാലികമായി ചുമതലയേല്‍പ്പിക്കും. വര്‍ക്കിംഗ് പ്രസിഡന്‍റുമാരില്‍ വിഷ്ണുനാഥും, അനില്‍കുമാറും മത്സരിച്ചാല്‍ പിന്നെ ഷാഫി പറമ്പിലിനാകും നറുക്ക് വീഴുക.


