പൊലീസുകാര്‍ക്കെതിരെയുണ്ടാകുന്ന അതിക്രമക്കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക കോടതികള്‍ വരുന്നു

single-img
15 December 2022

തിരുവനന്തപുരം: സംസ്ഥാനത്ത് ജോലിക്കിടെ പൊലീസുകാര്‍ക്കെതിരെയുണ്ടാകുന്ന അതിക്രമക്കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക കോടതികള്‍ വരുന്നു.

ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ആഭ്യന്തരവകുപ്പിന്‍റെ നടപടി.

എല്ലാ ജില്ലകളിലെയും ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ പൊലീസുകാരുടെ കേസുകള്‍ പരിഗണിക്കുന്ന അതിവേഗ കോടതികളായി വിജ്ഞാപനം ചെയ്യും. പൊലീസുകാര്‍‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍‍ദ്ധിക്കുകയും, പൊലീസുകാരെ ആക്രമിക്കുന്ന കേസുകള്‍ രാഷ്ട്രീയ സമ്മര്‍‍ദ്ദപ്രകാരം പിന്‍വലിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി ഇടപെടലുണ്ടായത്. പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്നതിന് മുന്നോടിയായി ഓരോ ജില്ലയിലുമുള്ള കേസുകളുടെ റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തരവകുപ്പ് ഡിജിപിയോട് ആവശ്യപ്പെട്ടു.