കോമഡി, ആക്ഷൻ- ഗ്യാങ്ങ്സ്റ്റർ ഗണത്തിൽ എസ് ജെ സൂര്യ- ഫഹദ് ചിതം വരുന്നു

single-img
5 May 2024

എസ്. ജെ സൂര്യ- ഫഹദ് ആദ്യമായി ഒരുമിക്കുന്ന വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമ പ്രേക്ഷകരിൽ പ്രതീക്ഷ ഉയർത്തുന്ന ഘടകമാണ്. ippol ഇതാ ഈ ചിത്രത്തെ കുറിച്ചുള്ള പുതിയ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ വിപിൻ ദാസ്.

കോമഡി, ആക്ഷൻ- ഗ്യാങ്ങ്സ്റ്റർ എല്ലാം മിക്സ് ചെയ്താണ് ഈ സിനിമ ഒരുങ്ങുന്നത് എന്നാണു വിപിൻ ദാസ് പറയുന്നത്. എസ്.ജെ സൂര്യയെ ലൗഡ് ആയിട്ടല്ല ഈ സിനിമയിൽ പ്രസൻ്റ് ചെയ്യാൻ നോക്കുന്നതെന്നും വിപിൻ ദാസ് പറയുന്നു.
“എസ്.ജെ സൂര്യയും ഫഹദുമുള്ള സിനിമയെക്കുറിച്ച് കൂടുതൽ ഇപ്പോൾ പറയാൻ പറ്റാത്ത അവസ്ഥയാണ്.

എൻ്റെ നേരത്തെയുള്ള സിനിമകൾ പോലെ കംപ്ലീറ്റ് ഹ്യൂമറല്ല ഈ സിനിമ. കോമഡി, ആക്ഷൻ ഗ്യാങ്സ്റ്റർ ഴോണറുകൾ മിക്സ് ചെയ്തിട്ടുള്ള സിനിമയാണ്. ഒരു ഴോണർ മാത്രം സ്പെസിഫൈ ചെയ്ത് പറയാൻ ഇപ്പോൾ പറ്റില്ല. ഫഹദിന്റെ കഥാപാത്രത്തെയും ലൗഡല്ലാതെ പ്രസന്റ് ചെയ്യാനാണ് നോക്കുന്നത്, എന്നുകരുതി രണ്ടുപേരെയും സട്ടിൽ ആയി പ്രസന്റ് ചെയ്യുമെന്നല്ല, കഥക്ക് ആവശ്യമുള്ള രീതിയിൽ രണ്ടുപേരെയും അവതരിപ്പിക്കും. കൂടുതൽ ഒന്നും പറയാനായിട്ടില്ല.” എന്നാണ് ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ വിപിൻ ദാസ് പറഞ്ഞു.