‘കാന്താര 2’ ഷൂട്ടിംഗ് ഡിസംബർ ആദ്യ വാരം ആരംഭിക്കുന്നു

single-img
25 November 2023

കന്നഡ സിനിമയായ ‘കാന്താര’ ചിത്രം ജനമനസ്സുകളിൽ ഉണ്ടാക്കിയ ആശ്ചര്യം വളരെ വലുതാണ്. വലിയ ഹൈപ്പുകളോ പ്രൊമോഷനുകളോ ഒന്നും തന്നെയില്ലാതെ വന്ന് ഗംഭീര വിജയം നേടിയ ചിത്രമാണ് ഋഷഭ് ഷെട്ടിയുടെ ‘കാന്താര’ . 2022 സെപ്റ്റംബറിൽ എത്തിയ ‘കാന്താര’ ഇന്ത്യയിൽ മാത്രമല്ല ആഗോളതലത്തിലും തരംഗമായിരുന്നു. നി

റിലീസിന് പിന്നാലെ കന്നഡയിൽ മാത്രം ഒതുങ്ങി നിൽക്കാതെ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റി എത്തിയിരുന്നു. സിനിമയുടെ നിർമാതാക്കളായ ഹോംബാലെ പ്രൊഡക്ഷൻസ് അത് ഓസ്‌കാറിന്റെ പരിഗണനയ്ക്ക് പോലും സമർപ്പിച്ചു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘കാന്താര 2’ ന്റെ ഷൂട്ടിംഗ് ഡിസംബർ ആദ്യ വാരം ആരംഭിക്കുകയാണ്. ഈ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കാനൊരുങ്ങുകയാണ് അണിയറക്കാർ. പോസ്റ്റർ ഈ മാസം 27-ന് പുറത്തിറക്കും.

കാന്താര – എ ലെജൻഡ് ചാപ്റ്റർ 1 എന്നായിരിക്കും ചിത്രത്തിന് പേരെന്നാണ് അനൗൺസ്മെന്റ് പോസ്റ്റർ നൽകുന്ന സൂചന. റിഷഭ് ഷെട്ടിയാണ് രണ്ടാം ഭാഗം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഹോംബാലെ ഫിലിംസാണ് നിർമാണം.