വർക്കലയിൽ കടലിനടിയിൽ കണ്ടെത്തിയത് ജപ്പാൻ സൈന്യം തകർത്ത ബ്രിട്ടീഷ് കപ്പലെന്ന് സംശയം

single-img
10 February 2024

തിരുവനന്തപുരം വർക്കലയ്ക്ക് സമീപം കടൽതട്ടിൽ കണ്ടെത്തിയത് അറ്റ്ലാന്റിക് മഹാസമുദ്രത്തിൽ മുങ്ങിത്താണ ടൈറ്റാനിക് കപ്പലിനെപ്പോലെ ഒരു കപ്പൽ . സ്കൂബാ ഡൈവിങ്ങിൽ പങ്കെടുത്ത സംഘമാണ് അജ്ഞാത കപ്പലിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

അഞ്ചുതെങ്ങിനും വർക്കലയ്ക്കും നെടുംങ്കണ്ടയിൽ നിന്ന് പുതിയ സ്ഥലം കണ്ടത്താനുള്ള പരിശ്രമത്തിനിടയിയിരുന്നു സ്കൂബാ ടീമിൻ്റെ സംഘം. ഉപരിതലത്തിൽ നിന്നും 30 മീറ്റർ ആഴത്തിൽ എത്തിയപ്പോൾ ടോർച്ച് വെളിച്ചത്തിൽ കപ്പലിന്റെ അവശിഷ്ടങ്ങളുടെ കൂടുതൽ അടുത്തെത്തി. 45 മീറ്റർ ആഴത്തിൽ ടൈറ്റാനിക് കപ്പലിനെ ഓർമ്മിക്കും വിധം കണ്ടെത്തിയ ഇത് രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാൻ സൈന്യം തകർത്ത ബ്രിട്ടീഷ് ചരക്ക് കപ്പൽ ആകാമെന്ന് കരുതുന്നു.

നൂറ്റാണ്ടുകൾക്ക് മുൻപ് കടലാഴങ്ങളിൽ മുങ്ങിത്താഴ്ന്ന ഡച്ച് കപ്പലിൻ്റെ അവശിഷ്ടങ്ങളാകാം എന്നാണ് മറ്റൊരു അഭിപ്രായം. ചരിത്ര സ്മാരകമായ അഞ്ചുതെങ്ങ് കോട്ടയുടെ അടുത്താണ് ഈ സ്ഥലം. കടലിന് അടിത്തട്ടിൽ കണ്ടെത്തിയ കപ്പലുമായി ബന്ധപ്പെട്ട രഹസ്യങ്ങളുടെ ചുരുൾ അഴിക്കേണ്ടത് സർക്കാർ സംവിധാനമാണ്. 2021 മുതൽ വർക്കലയിൽ സ്കൂബാ ഡൈവിങ്ങിന് അനുമതിയുണ്ട്.