വര്‍ത്തമാനകാലം നിശ്ശബ്ദമായിരുന്നില്ലെന്ന് ചരിത്രം ഓര്‍ക്കാനായി മാത്രം ഞങ്ങള്‍ ചില പോരാട്ടങ്ങള്‍ നടത്തുന്നു; ട്വീറ്റുമായി ശശി തരൂർ

single-img
17 October 2022

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന എംപി ചെയ്ത സോഷ്യല്‍മീഡിയയിലെ പോസ്റ്റ് ചർച്ചയാകുകയാണ്. അധ്യക്ഷ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് ദിനമായ ഇന്ന് രാവിലെ ആയിരുന്നു തരൂരിന്റെ ട്വീറ്റ്.

“വര്‍ത്തമാനകാലം നിശ്ശബ്ദമായിരുന്നില്ലെന്ന് ചരിത്രം ഓര്‍ക്കാനായി മാത്രം ഞങ്ങള്‍ ചില പോരാട്ടങ്ങള്‍ നടത്തുന്നു’ എന്നായിരുന്നു അദ്ദേഹത്തിന്റെ ഹിന്ദിയിലുള്ള ട്വീറ്റ്.ഒരുപക്ഷേ തെരഞ്ഞെടുപ്പിലെ പരാജയൂചന അദ്ദേഹം മുന്നില്‍ കാണുന്നുണ്ടെന്നാണ് ട്വീറ്റിന് ലഭിക്കുന്ന പ്രതികരണം.

നേരത്തെ തന്നെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ തനിക്കെതിരെ ഉണ്ടായ വേര്തിരിവിൽ നിരവധി തവണ അദ്ദേഹം രംഗത്ത് വന്നിരുന്നു. തന്നെ കാണുന്നതിന് പിസിസി കളുടെ അധ്യക്ഷന്മാരൊന്നും എത്തുന്നില്ലെന്നും ഡല്‍ഹി പി.സി.സി. ആസ്ഥാനത്ത് തരൂര്‍ പരസ്യമായി പരാതിപ്പെടുകയു ചെയ്തിരുന്നു.