ഇത് ചരിത്രം; ഷാരൂഖിന്റെ ‘ജവാൻ’ 1000 കോടി ക്ലബിൽ

single-img
25 September 2023

ഷാരൂഖ് ഖാൻ നായകനായ ബോളിവുഡ് ചിത്രം ‘ജവാൻ’ 1000 കോടി ക്ലബിൽ ഇടം നേടിയിരിക്കുകയാണ്. ഈ മാസം ഏഴിന് തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യ ദിനം മുതൽ ​ഗംഭീര കളക്ഷനോടെ തുടങ്ങി 1000 കോടിയിലേക്ക് എത്തുമ്പോൾ ഷാരൂഖ് റെക്കോർഡ് സൃഷ്ടിക്കുന്ന രണ്ടാം ചിത്രമാവുകയാണ്. ഇദ്ദേശത്തിന്റെ ‘പഠാൻ’ ആണ് ഇതിന് മുൻപ് 1000 കോടി മറികടന്ന ചിത്രം.

ഇതിനോടകം 1004.92 കോടി രൂപ ജവാൻ സ്വന്തമാക്കിയ വാർത്ത സിനിമയുടെ നിർമ്മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് പങ്കുവെച്ചിരുന്നു. ഹിന്ദി കൂടാതെ തമിഴ്, തെലുങ്ക്, ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്.

ഇതിൽ ജവാൻ ഇന്ത്യയിൽ സ്വന്തമാക്കിയത് 560 കോടിയാണ്. ആദ്യദിനം 129 കോടി നേടി ഈ വർഷം ഒരു ഇന്ത്യൻ ചിത്രം നേടുന്ന ഏറ്റവും വലിയ ഓപ്പണിം​ഗ് എന്ന റെക്കോർ‌ഡിനും ചിത്രം അർഹമായിരുന്നു. ജവാന് പുറമെ ആമിർ ഖാന്റെ ദംഗൽ, ആർആർആർ, പത്താൻ എന്നിവയാണ് 1000 കോടി ക്ലബിൽ കയറിയ മറ്റ് ഇന്ത്യൻ ചിത്രങ്ങൾ.