മുസ്ലിംലീഗ് അംഗത്വ വിതരണം അവസാനിച്ചപ്പോൾ ഷാരൂഖ് ഖാനും മമ്മൂട്ടിയും മിയ ഖലീഫയും വരെ മുസ്‌ലിം ലീഗ് അംഗങ്ങൾ

single-img
7 January 2023

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ഓൺലൈൻ അംഗത്വ വിതരണം വൻ വിജയമായെങ്കിലും പുലിവാല് പിടിച്ചു നേതൃത്വം. പുരുഷന്മാരേക്കാൾ കൂടുതൽ പേർ അംഗത്വം എടുത്തത് സ്ത്രീകളാണെന്നായിരുന്നു എന്നാണു ആദ്യം പുറത്തു വന്ന റിപ്പോർട്ട്. എന്നാൽ അംഗത്വത്തിൽ കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് അമളി പറ്റിയ വിവരം നേതൃത്വം അറിയുന്നത്.

ഷാരൂഖ് ഖാനും മമ്മൂട്ടിയും ആസിഫ് അലിയും മുതൽ നടി മിയ ഖലീഫയ്ക്ക് വരെ നേമം മണ്ഡലത്തിൽ കളിപ്പാൻകുളം വാർഡിൽനിന്ന് മുസ്‌ലിം ലീഗ് അംഗത്വം നേടി എന്നാണു പുറത്തു വരുന്ന വിവരം. വീടുകൾ തോറും കയറിയിറങ്ങി അംഗത്വ വിതരണം നടത്താനാണു സംസ്ഥാന നേതൃത്വം നിർദ്ദേശിച്ചിരുന്നത്. എന്നാൽ ആൾബലമില്ലാത്ത സ്ഥലത്ത് കംപ്യൂട്ടർ സെന്ററുകളെ ഈ ജോലി ഏൽപ്പിച്ചിരുന്നു. ഇതാണ് അമളി പാട്ടാണ് കാരണം എന്നാണു പ്രാഥമിക വിലയിരുത്തൽ.

അതേസമയം സംസ്ഥാനത്ത് ലീഗിന്റെ അംഗസംഖ്യ 24.33 ലക്ഷം ആയെന്നാണു ഇതുവരെ ലഭിച്ച കണക്കു. 2016നെക്കാൾ 2.33 ലക്ഷം അംഗങ്ങളുടെ വർധന. ഇതിൽ പകുതിയിലേറെ സ്ത്രീകൾ ആണ് എന്നതാണ് പ്രത്യേകത.