വിവാദങ്ങൾ ബാധിച്ചില്ല; ‘പത്താനിലെ’ രണ്ടാം ഗാനവും സൂപ്പർ ഹിറ്റിലേയ്ക്ക്

single-img
22 December 2022

ബോളിവുഡിലേക്ക് നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് നായകനായി തിരിച്ചുവരുന്ന ചിത്രമാണ് പത്താൻ . ദീപിക പദുക്കോണാണ് ഈ സിനിമയിൽ നായികയായി എത്തുന്നത്. ഇരുവരും ഒരുമിച്ചുള്ള ബെഷറം രംഗ് എന്ന ഗാനം വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഗാനരംഗത്തില്‍ ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചതാണ് ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചത്.

എന്തായാലും വിവാദത്തോടെ ബെഷറം രംഗ് എന്ന ഗാനത്തിന് വലിയ പ്രചാരം ലഭിച്ചെന്ന് മാത്രമല്ല, ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന രണ്ടാം ഗാനത്തിനും വിവാദങ്ങള്‍ ഗുണകരമായിരിക്കുകയാണ്. ഇപ്പോൾ ‘ഝൂമേ ജോ പഠാന്‍’ എന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. ആദ്യ ഗാനത്തിന് സമാനമായി ഷാറൂഖും ദീപികയും തമ്മിലുള്ള റൊമാന്റിക് രംഗങ്ങളും നൃത്ത രംഗങ്ങളുമെല്ലാം പുതിയ ഗാനത്തിലുമുണ്ട്.