ഇന്ത്യയിലേക്ക് ആയുധങ്ങള്‍‍ വിതരണം ചെയ്യുന്നതില്‍ ഒന്നാം സ്ഥാനത്ത് റഷ്യ തന്നെ

single-img
14 March 2023

വാങ്ങുന്നതില്‍ അളവ് കുറഞ്ഞിട്ടുണ്ടെങ്കിലും ഇന്ത്യയിലേക്ക് ആയുധങ്ങള്‍‍ വിതരണം ചെയ്യുന്നതില്‍ ഒന്നാം സ്ഥാനത്ത് റഷ്യ തന്നെ എന്ന് റിപ്പോര്‍ട്ട്.

വാങ്ങുന്നതില്‍ അളവ് കുറഞ്ഞിട്ടുണ്ടെങ്കിലും ഇന്ത്യയിലേക്ക് ആയുധങ്ങള്‍‍ വിതരണം ചെയ്യുന്നതില്‍ ഒന്നാം സ്ഥാനത്ത് റഷ്യ തന്നെ എന്ന് റിപ്പോര്‍ട്ട്.

1993 മുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്നതില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. പാകിസ്ഥാന്റെയും ചൈനയുടെയും ഭാഗത്തുനിന്നുള്ള നീക്കങ്ങള്‍ ആയുധ ഇറക്കുമതിയെ സ്വാധീനിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. റഷ്യക്ക് മേലുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ ഉപരോധം ആയുധ ഇറക്കുമതിയെ ബാധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ ആയുധങ്ങള്‍ നിര്‍മ്മിക്കുന്നതിന്റെ തോതും വര്‍ധിച്ചിട്ടുണ്ട്. ആയുധ ഇറക്കുമതിയില്‍ ഫ്രാന്‍സ് പോലുള്ള രാജ്യങ്ങളില്‍ നിന്ന് മത്സരവും ഇന്ത്യയെ സംബന്ധിച്ച്‌ റഷ്യ നേരിടുന്നുണ്ട്. എങ്കിലും, ഇവയെല്ലാം അതിജീവിച്ച്‌ റഷ്യ ഒന്നാം സ്ഥാനത്തു തന്നെ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 2018- 2022 കാലയളവില്‍ ഇന്ത്യയില്‍ ആയുധമെത്തിക്കുന്നതില്‍ അമേരിക്കയെ മറികടന്ന് ഫ്രാന്‍സ് രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.