ഫുട്ബോള്‍ ഇതിഹാസം പെലെയുടെ ആരോഗ്യനില വഷളായതായി റിപ്പോര്‍ട്ട്

single-img
4 December 2022

സാവോ പോളോ: ചികിത്സയില്‍ കഴിയുന്ന ഫുട്ബോള്‍ ഇതിഹാസം പെലെയുടെ ആരോഗ്യനില വഷളായതായി റിപ്പോര്‍ട്ട്. കാന്‍സര്‍ ചികിത്സയിലുളള പെലെ കീമോതെറാപ്പിയോട് പ്രതികരിക്കുന്നില്ല എന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കീമോതെറാപ്പിയോട് പ്രതികരിക്കാത്തതിനാല്‍ അത് വേണ്ടെന്ന് വച്ചതായി അദ്ദേഹത്തെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്.

പെലെയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. 2021ല്‍ പെലെയുടെ വന്‍കുടലിനെ ബാധിച്ച ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് സ്ഥിരമായി പെലെ പ്രത്യേക പരിശോധനകള്‍ നടത്തിവന്നു. ആരോഗ്യ നില പരിശോധിക്കുന്നതിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പെലെയ്ക്ക് കരളില്‍ അണുബാധയേറ്റതായി കണ്ടെത്തിയിരുന്നു