ആക്ഷൻ ചിത്രവുമായി തൃഷ; ‘രാംഗി’ ഡിസംബര്‍ 30ന് എത്തുന്നു

single-img
17 December 2022

തൃഷ നായികയാകുന്നഏറ്റവും പുതിയ തമിഴ് സിനിമയാണ് രാംഗി. ‘എങ്കെയും എപ്പോതും’ എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ ശ്രദ്ധേയനായ എം ശരവണനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ പലതവണ റിലീസ് നീണ്ടുപോയ ഒരു ചിത്രമാണ് ‘രാംഗി’.

മലയാളി നടിയായ അനശ്വര രാജനും അഭിനയിക്കുന്ന ചിത്രമായ ‘രാംഗി’യിലെ ആക്ഷൻ രംഗങ്ങളെ കുറിച്ചാണ് ഇപ്പോൾ പുതിയ വാര്‍ത്ത. ഈ മാസം 30ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തില്‍ തൃഷ തന്നെയാണ് സ്വന്തം ആക്ഷൻ രംഗങ്ങള്‍ ചെയ്‍തെന്നും താരം ന്യൂസ് റിപ്പോര്‍ട്ടറായിട്ടാണ് അഭിനയിക്കുന്നത് എന്നുമാണ് ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ട്വീറ്റ് ചെയ്‍തിരിക്കുന്നത്.

തമിഴിലെ പ്രമുഖ സംവിധായകൻ എ ആര്‍ മുരുഗദോസ്സിന്റെ കഥയ്‍ക്കാണ് എം ശരവണൻ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പൂർണ്ണമായ ഒരു ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ‘രാംഗി’യെന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് സി സത്യയാണ്.