അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച രജനികാന്തിന്റെ ആരോഗ്യനില തൃപ്തികരം
1 October 2024
സിനിമാ ചിത്രീകരണത്തിനിടെ കടുത്ത വയറുവേദന ഉണ്ടായതിനെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ രജനികാന്തിന്റെ ആരോഗ്യനില തൃപ്തികരം. സിനിമ ചിത്രീകരണത്തിനിടെ കഴിഞ്ഞ ദിവസം രാത്രിയാണ് രജനികാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഹൃദയസംബന്ധമായ പരിശോധനകൾക്ക് കൂടി വിധേയനായ ശേഷം രജനികാന്ത് ആശുപത്രി വിടാനാണ് സാധ്യത . എന്നാൽ ഇത് സംബന്ധിച്ച് രജനികാന്തിൻ്റെ കുടുംബത്തിൽ നിന്നോ ആശുപത്രിയിൽ നിന്നോ ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.