ആനന്ദ് അംബാനിയുടെ കല്യാണദിവസം സാധാരണക്കാര്‍ക്കിടയില്‍ ഭക്ഷണം കഴിച്ച് രാഹുല്‍ ഗാന്ധി; വൈറൽ


ഇന്ത്യയിൽ നൂറ്റാണ്ടിലെ ഏറ്റവും വലിയ വിവാഹാഘോഷങ്ങള്‍ നടക്കുമ്പോള്‍ ഒരു സാധാരണകടയിൽ പിസയ്ക്കായി കാത്തിരിക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. രാഹുല്‍ ഗാന്ധിയെയും സോണിയ ഗാന്ധിയെയും മുകേഷ് അംബാനി നേരിട്ടെത്തി വിവാഹത്തിന് ക്ഷണിച്ചെങ്കിലും ഇരുവരും വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ല.
രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളെല്ലാം തന്നെ മുകേഷ് അംബാനിയുടെ മകന്റെ വിവാഹാഘോഷങ്ങളില്‍ പങ്കെടുക്കുന്ന ദിവസം തലസ്ഥാനത്തെ സാധാരണക്കാര്‍ക്കിടയില്‍ ഭക്ഷണം കഴിക്കാനിരിക്കുന്ന രാഹുലിന്റെ വീഡിയോ യിൽ പതിവ് വെള്ള നിറത്തിലുള്ള ടീ ഷര്‍ട്ടിന് പകരം നീല നിറത്തിലാണ് ഉള്ളത്.
ഈപ്രവൃത്തിയിൽ രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തിയിട്ടുണ്ട്. എല്ലാ രാഷ്ട്രീയക്കാരും അംബാനിയുടെ അശ്ലീലം നിറഞ്ഞ വിവാഹത്തില്‍ പങ്കെടുത്തപ്പോള്‍ രാഹുല്‍ തന്റെ ക്ലാസ് തെളിയിച്ചെന്നാണ് പ്രശാന്ത് ഭൂഷണ്‍ എക്‌സില്‍ എഴുതിയത് .
ധാരാളം ആളുകളാണ് രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് വീഡിയോ ഷെയര്‍ ചെയ്യുന്നത്. ഇത് വ്യത്യസ്തനായ മനുഷ്യനെന്നാണ് രാഹുലിനെ കുറിച്ച് കൂടുതല്‍ പേരും കമന്റ് ചെയ്യുന്നത്.