പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമൃതകാലം വിഷകാലം: രാഹുൽ ഗാന്ധി

ചോദ്യപ്പേപ്പർ ക്രമക്കേട് ആരോപണത്തെ തുടർന്ന് ഈ വർഷത്തെ നീറ്റ് യുജി മെഡിക്കൽ പ്രവേശന പരീക്ഷ റദ്ദാക്കിയതിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പരീക്ഷ റദ്ദാക്കാൻ കാരണമായ ചോദ്യ പേപ്പർ ചോർച്ച സംഘടിത അഴിമതിയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
സർക്കാരിന്‍റെ വീഴ്ച വിദ്യാർത്ഥികളോടുള്ള അപരാധമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമൃതകാലം വിഷകാലമായെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. അതേസമയം, മെയ് 3-ന് നടന്ന പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നുവെന്ന് വ്യക്തമായതോടെയാണ് തീരുമാനം. പരീക്ഷ വീണ്ടും നടത്തും. ഇതിനായി വിജ്ഞാപനം ഇറക്കും.
മെയ് 3 ന് നടന്ന പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നുവെന്ന് വ്യക്തമായതോടെയാണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു. മെഡിക്കൽ പ്രവേശനത്തിനായി വീണ്ടും പരീക്ഷ നടത്തും. ഇതിനായി വിജ്ഞാപനം ഇറക്കും. പുതിയ ഹാൾടിക്കറ്റ് ഉടൻ കുട്ടികൾക്ക് വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.


