ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെ പ്രേമലു ഒടിടിയിലേക്ക്

single-img
1 April 2024

ലോകമാകെ തിയേറ്ററുകളിൽ നിന്നും 130 കോടിയില്‍ അധികം നേടാൻ സാധിച്ച മലയാള സിനിമ പ്രേമലു വൈകാതെ ഒടിടിയില്‍ എത്തുന്നു . വിഷു റിലീസായി ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെയാണ് പ്രേമലു ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തുക എന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകും. യുവതാരങ്ങളായ . നസ്‍ലെനും മമിതയും പ്രധാന കഥാപാത്രങ്ങളായ ഈ സിനിമ രാജ്യത്തെ യുവ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചുവെന്നാണ് കളക്ഷനില്‍ നിന്ന് മനസിലാകുന്നത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തലത്തിലുള്ള പ്രണയ കഥയായിരുന്നു ചിത്രത്തിന്റെ പ്രധാന പ്രമേയം.

ചിത്രം ഗിരീഷ് എ ഡി ആണ് സംവിധാനം ചെയ്‍തത്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും ചിത്രത്തില്‍ നസ്‍ലിനും മമിതയയ്‍ക്കുമൊപ്പം പ്രധാന വേഷത്തിലുണ്ടായിരുന്നു.