പ്രേമലു ബോക്സോഫീസ് ഫൈനൽ കളക്ഷൻ 135.9 കോടി

single-img
16 April 2024

കേരളത്തിന് പുറമെ മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും പ്രേമലു സിനിമ മികച്ച അഭിപ്രായം നേടിയപ്പോൾ വാരിക്കൂട്ടിയത് കോടികൾ. മലയാളത്തിലെ യുവതാരമായിരുന്ന നസ്ലെൻ ആയിരുന്നു നായകൻ. മമിത ബൈജു നായികയായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ​ഗിരീഷ് എഡി ആണ്.

റിലീസ് ചെയ്ത ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച സിനിമയിലൂടെ ആദ്യമായി 100 കോടി ക്ലബ്ബിൽ കയറുന്ന ഏറ്റവും പ്രായം കുറഞ്ഞ നടനായി നസ്ലെൻ മാറുകയും ചെയ്തു. ഈ ഏപ്രിൽ 12ന് പ്രേമലു ഒടിടിയിൽ റിലീസ് ചെയ്തിരുന്നു. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ സ്ട്രീമിം​ഗ് തുടരുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഇടപ്പോഴിതാ പ്രേമലുവിന്റെ ഫൈനൽ ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം പ്രേമലു ആകെ നേടിയത് 135.9 കോടിയാണ്.

പ്രേമലു കളക്ഷൻ കണക്കുകൾ ഇങ്ങനെ
…………………………
കേരളം – 62.75 കോടി
AP / TS – 13.85 കോടി
തമിഴ്നാട് – 10.43 കോടി
കർണാടക – 5.52 കോടി
റസ്റ്റ് ഓഫ് ഇന്ത്യ – ₹1.1cr
ടോട്ടൽ ഇന്ത്യ കളക്ഷൻ – 93.65 കോടി

യുഎഇ, ജിസിസി -3.12M
നോർത്ത് അമേരിക്ക- $866K
യുകെ അയർലന്റ്- $564K [£449K]
ഓസ്ട്രേലിയ- $213K [A$323K]
ന്യൂസിലാന്റ്- $47K [NZ$77K]
യുറോപ്പ്, സിം​ഗപ്പൂർ – ROW $260K
ഓവർസീസ്‍- $5.07M (42.25 കോടി)