പോര്‍ട്ട് ബ്ലയര്‍ ഇനി ‘ശ്രീ വിജയ പുരം’ എന്നറിയപ്പെടും; പേര് മാറ്റി കേന്ദ്ര സര്‍ക്കാര്‍

single-img
13 September 2024

പോര്‍ട്ട് ബ്ലയറിന്റെ പേര് മാറ്റി ചെയ്ത് കേന്ദ്രസര്‍ക്കാര്‍. ‘ശ്രീ വിജയ പുരം’ എന്നാണ് പുതിയതായി നൽകിയിരിക്കുന്ന പേര്. ബ്രിട്ടീഷ് കൊളോണിയല്‍ കാലത്തെ അടയാളപ്പെടുത്തലുകളില്‍ നിന്ന് രാജ്യത്തിനെ മുക്തമാക്കുകയെന്ന ഉദ്ദേശ്യലക്ഷ്യത്തിന്റെ ഭാഗമായാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം എന്നാണ് വിശദീകരണം .

ഈ രീതിയിൽ പുനര്‍നാമകരണം ചെയ്ത വിവരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സോഷ്യൽ മീഡിയയായ എക്‌സിലൂടെയാണ് അറിയിച്ചത്. കേന്ദ്രഭരണ പ്രദേശമായ ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപസമൂഹത്തിന്റെ തലസ്ഥാനമാണ് ‘പോര്‍ട്ട് ബ്ലയര്‍’.

നിലവിൽ ഉണ്ടായിരുന്ന പേര് കൊളോണിയല്‍ ലെഗസിയുടെ ഭാഗമാണെന്നും സ്വാതന്ത്ര്യത്തിനായി ഭാരതീയര്‍ നടത്തിയ വിജയ പോരാട്ടത്തിന്റെ പ്രതീകമായി ശ്രീ വിജയ പുരം എന്ന് പുനര്‍നാമകരണം ചെയ്യുന്നതായും ആഭ്യന്തര മന്ത്രി എക്‌സില്‍ എഴുതി.