രാഹുൽ​ ​ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിൽ രാഷ്ട്രീയ ശരികേടുണ്ട്; അദ്ദേഹത്തിന് കിട്ടുന്ന ഉപദേശങ്ങൾ വിചിത്രം: ബിനോയ് വിശ്വം

single-img
30 December 2023

2024 ൽ നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രതീക്ഷകൾ പങ്കുവെച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ലോക്സഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാൻ സിപിഐ സജ്ജമെന്ന് അദ്ദേഹം വ്യക്തമാക്കി. രാഹുൽ ​ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തെ പറ്റിയും അദ്ദേഹം അഭിപ്രായം പങ്കുവെച്ചു.

രാഹുൽ​ ​ഗാന്ധി എംപി സ്ഥാനത്തേക്ക് വയനാട്ടിൽ നിന്നും മത്സരിക്കുന്നതിൽ രാഷ്ട്രീയ ശരികേട് ഉണ്ടെന്ന് പറഞ്ഞ ബിനോയ് വിശ്വം ഇന്ത്യാ സഖ്യത്തിന്റെ നായകൻ ബിജെപിയുമായി നേർക്ക് നേർ മത്സരിക്കണമെന്നും അഭിപ്രായപ്പെട്ടു. രാഹുൽ ​ഗാന്ധിക്ക് കിട്ടുന്ന ഉപദേശങ്ങൾ വിചിത്രമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.