സെന്‍റ്  മേരീസ് ബസിലിക്കയിലെ സംഘർഷത്തില്‍  കണ്ടാൽ അറിയാവുന്ന 100 പേർക്കെതിരെ പോലീസ് കേസെടുത്തു

single-img
15 August 2023

എറണാകുളം: സെന്‍റ്  മേരീസ് ബസിലിക്കയിലെ സംഘർഷത്തില്‍  കണ്ടാൽ അറിയാവുന്ന 100 പേർക്കെതിരെ പോലീസ് കേസെടുത്തു. സെൻട്രൽ പോലീസ് ആണ് കേസെടുത്തത്.അന്യായമായ സംഘം ചേരൽ,പൊലീസിന്‍റെ  കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പള്ളിക്ക് നാശനഷ്ടം വരുത്തൽ  തുടങ്ങി വിവിധ വകുപ്പുകളിൽ ആണ് കേസ്.

അങ്കമാലി അതിരൂപതക്ക് കീഴിലുള്ള സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ ഒരു വിഭാഗം  ഇന്ന് കുർബാന അർപ്പിക്കും.വൈകിട്ട് നാലുമണിക്കാണ് കുർബാന .അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നും ഏകീകൃത കുർബാനയ്ക്കെതിരായ പ്രമേയം പള്ളിക്ക് മുന്നിൽ അവതരിപ്പിക്കും. കഴിഞ്ഞ ദിവസമാണ് കനത്ത പോലീസ് കാവലിനിടെ മാർപാപ്പയുടെ പ്രതിനിധിയായ ആർച്ച് ബിഷപ്പ് സിറിൽ വാസിൽ പള്ളിയിൽ ആരാധന നടത്തിയത്.