പൊങ്കാല കല്ല് മോഷ്ടിച്ചതായുള്ള വ്യാജ പ്രചരണത്തില്‍ മേയറുടെ പരാതിയില്‍ പൊലീസ് കേസ്

single-img
11 March 2023

പൊങ്കാല കല്ല് മോഷ്ടിച്ചതായുള്ള വ്യാജ പ്രചരണത്തില്‍ മേയറുടെ പരാതിയില്‍ മ്യൂസിയം പൊലീസ് കേസെടുത്തു.

ലൈഫ് മിഷന്‍ പദ്ധതിക്കായി ഉപയോഗിക്കേണ്ട കല്ലുകള്‍ സ്വകാര്യ വ്യക്തികള്‍ കടത്തിയെന്നായിരുന്നു വീഡിയോ. ഈ വീഡിയോ സന്ദേശം വ്യാജമെന്ന് പൊലിസ് വ്യക്തമാക്കി. വീഡിയോയിലെ ഓട്ടോയെയും ഡ്രൈവറെയും പൊലിസ് കസ്റ്റഡിലെടുത്തു. പൊങ്കാലയ്ക്കായി ഒരു കോണ്‍ട്രാക്ടര്‍ റസിഡന്‍സ് അസോസിയേഷന് ഇഷ്ടിക നല്‍കിയിരുന്നു. ഇത് തിരിച്ചു കൊണ്ട് ഇറക്കുന്നതിനിടെയിലാണ് വീഡിയോ ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ചതെന്ന് പൊലിസ് പറഞ്ഞു.