നന്മ ചെയ്യാത്ത ഒരു ഭരണാധികാരിയെ ജനങ്ങൾ വീണ്ടും തെരഞ്ഞെടുക്കില്ല; നവകേരള സദസിൽ ശ്രീകുമാരൻ തമ്പി

single-img
22 December 2023

ഭരണാധികാരികൾ ജനങ്ങൾക്ക് ഇടയിലേക്ക് ഇറങ്ങി വരുന്ന സ്വപ്നമാണ് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ യാഥാർഥ്യമാക്കിയതെന്ന് സംഗീത സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. ഇവിടെയുള്ള പ്രതിപക്ഷവും മാധ്യമങ്ങളും എന്ത് തന്നെ പറഞ്ഞാലും രണ്ടാം തവണയും അധികാരത്തിൽ വന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും, നന്മ ചെയ്യാത്ത ഒരു ഭരണാധികാരിയെ ജനങ്ങൾ വീണ്ടും തെരഞ്ഞെടുക്കില്ല, അതാണ് പിണറായി വിജയനിൽ ജനങ്ങൾ കാണുന്ന നന്മയുടെ തെളിവെന്നും അദ്ദേഹം പറഞ്ഞു.

നവകേരള സദസിന്റെ പ്രഭാത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . നവകേരള സദസ് നല്ല ആശയമാണെന്ന് അഭിപ്രായപ്പെട്ട ശ്രീകുമാരൻ തമ്പി എല്ലാ വിധ ആശംസകളും നേരുന്നുവെന്നും താൻ എന്നും ഇടതുപക്ഷത്ത് ഉറച്ചു നിൽക്കുന്നയാളാണെന്നും കൂട്ടിച്ചേർത്തു.