ഉമ്മൻചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ; വടക്കഞ്ചേരി പഞ്ചായത്ത് അംഗത്തോട് ഹൈക്കോടതി വിശദീകരണം തേടി
27 December 2025

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത സംഭവത്തിൽ വടക്കഞ്ചേരി പഞ്ചായത്ത് കോൺഗ്രസ് അംഗം സുനിൽ ചവിട്ടുപാടത്തോട് ഹൈക്കോടതി വിശദീകരണം തേടി. 21-ാം വാർഡിൽ നിന്ന് വിജയിച്ച സുനിൽ ഉമ്മൻചാണ്ടിയുടെ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
കേരള പഞ്ചായത്ത് രാജ് നിയമ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി എൽഡിഎഫ് അംഗം സി. കണ്ണൻ നൽകിയ ഹർജിയിലാണ് നടപടി. പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് കോടതിയുടെ തുടർ ഉത്തരവുകൾക്ക് വിധേയമായിരിക്കുമെന്നും, എന്നാൽ ഇന്ന് തെരഞ്ഞെടുപ്പ് നടത്തുന്നതിന് തടസ്സമില്ലെന്നും ജസ്റ്റിസ് എൻ. നഗരേഷ് വ്യക്തമാക്കി.


